അനധികൃതമായി കടത്തിയ 35 ലക്ഷം രൂപ പിടികൂടി

By Trainee Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: ട്രെയിനിൽ അനധികൃതമായി കടത്തിയ 35.97 ലക്ഷം രൂപ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടി. മംഗളൂരു-ചെന്നൈ എക്‌സ്‌പ്രസിൽ നിന്നാണ് തിങ്കളാഴ്‌ച വൈകിട്ടോടെ പണം പിടികൂടിയത്. സംഭവത്തിൽ രാജസ്‌ഥാൻ സ്വദേശിയായ ബാബൂത്ത് സിങിനെ (54) റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തു. പണം കോഴിക്കോടേക്ക് കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ജെതിൻ പി രാജിന്റെ നേതൃത്വത്തിൽ പരിശോധനക്കായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. സംഘത്തിലെ ആർപിഎഫ് എഎസ്ഐ കെ സജു, കോൺസ്‌റ്റബിൾമാരായ പികെ ഷെറി, ഒകെ അജീഷ്, അബ്‌ദുൾ സത്താർ എന്നിവരാണ് പണം പിടികൂടിയത്. പ്രതിയെ തുടർ നടപടികൾക്കായി ആദായ നികുതി ഉദ്യോഗസ്‌ഥർക്ക്‌ കൈമാറി.

Read also: മണ്ണാർക്കാട് നഗരസഭക്ക് ശുചിത്വപദവി; പുരസ്‌കാരം കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE