ലോകത്ത് 4.19 കോടി രോഗമുക്‌തര്‍; ആകെ കോവിഡ് ബാധിതര്‍ 6 കോടി പിന്നിട്ടു

By Staff Reporter, Malabar News
covid image_malabar news
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ആറ് കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. ആറ് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 6,06,96,129 ആയി ഉയര്‍ന്നു. കൂടാതെ 4,19,40,991 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ്.

അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം ശക്‌തമാണ്. മാത്രവുമല്ല ഈ ഘട്ടത്തില്‍ രോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യൂറോപ്പില്‍ മൂന്നാം ഘട്ട വ്യാപനം അനിയന്ത്രിതമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുമുണ്ട്.

ലോകത്ത് മരണസംഖ്യയും കുതിച്ചുയരുകയാണ്. 14,25,781 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.

കോവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതായി ഉള്ളത് അമേരിക്കയാണ്. ഇവിടുത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം കവിഞ്ഞിരിക്കുകയാണ്. 1,78,614 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. കൂടാതെ 2,68,198 പേര്‍ ഇതുവരെയായി മരണപ്പെടുകയും ചെയ്‌തു. 77 ലക്ഷം രോഗമുക്‌തരും രാജ്യത്തുണ്ട്.

Read Also: ഫുട്‍ബോൾ ഇതിഹാസം മറഡോണ വിടവാങ്ങി

അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 44,376 പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 92.50 ലക്ഷവും, മരണം 1.35 ലക്ഷവും കടന്നു. അതേസമയം രാജ്യത്ത് 93.72 ശതമാനം രോഗമുക്‌തി നിരക്കുണ്ട്. നിലവില്‍ 4,44,746 പേരാണ് ഇന്ത്യയില്‍ ചികില്‍സയില്‍ കഴിയുന്നത്. മാത്രവുമല്ല രാജ്യത്ത് ചികില്‍സയില്‍ ഉള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെയാകുന്നത് തുടര്‍ച്ചയായ 15ആം ദിവസമാണ്.

ലോകത്ത് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്‌ഥാനത്തുള്ള ബ്രസീലില്‍ 61,66,898 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്തെ രോഗമുക്‌തരുടെ എണ്ണം 55 ലക്ഷം പിന്നിട്ടു. കൂടാതെ 1,70,799 പേര്‍ മരണപ്പെടുകയും ചെയ്‌തു.

National News: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE