കാലിഫോർണിയ വെടിവെപ്പ്; ഒരു കുട്ടിയുൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

By Trainee Reporter, Malabar News
Representational image
Ajwa Travels

കാലിഫോർണിയ: സതേൺ കാലിഫോർണിയയിലെ ബിസിനസ് കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ ഒരു കുട്ടിയുൾപ്പടെ 4 പേർ കൊല്ലപ്പെട്ടു. ഓറഞ്ച് നഗരത്തിലെ ലിങ്കൺ അവന്യുവിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് ലെഫ്റ്റനന്റ് ജെന്നിഫർ അമാത് അറിയിച്ചു.

ബുധനാഴ്‍ച വൈകിട്ട് 5.30ഓടെയായിരുന്നു ആക്രമണം. വെടിവെപ്പ് നടത്തിയത് ആരെന്നത് സംബന്ധിച്ച് കൂടുതൽ വ്യക്‌തത വന്നിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ലോസ് ആഞ്‌ജലസിൽ നിന്നും 30 മൈൽ അകലെ മാറി 14 ലക്ഷത്തോളം ആളുകൾ വസിക്കുന്ന നഗരമാണ് ഓറഞ്ച്. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ഗവർണർ ഗാവിൻ ന്യൂസം, ആക്രമണം ഹൃദയഭേദകമാണെന്ന് പ്രതികരിച്ചു.

Read also: ബാങ്ക് ലയനം; 7 ബാങ്കുകളുടെ ചെക്ക് ബുക്ക് ഇന്ന് മുതൽ അസാധുവാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE