ബാങ്ക് ലയനം; 7 ബാങ്കുകളുടെ ചെക്ക് ബുക്ക് ഇന്ന് മുതൽ അസാധുവാകും

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ലയന പ്രക്രിയയുമായി ബന്ധപ്പെട്ട് രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്‌ ബുക്കുകളും ഇന്ന് മുതൽ അസാധുവാകും. ദേനാ ബാങ്ക്, വിജയ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ‌ബുക്കുകളുമാണ് ഇന്ന് മുതൽ അസാധുവാകുക.

ദേനാ ബാങ്ക്, വിജയ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യൂണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ലയനം 2019, 2020 ഏപ്രിൽ മാസത്തിൽ നടന്നിരുന്നു. ദേനാ ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയയുമായാണ് ലയിച്ചത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കുമായും ലയിച്ചു.

സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായും, ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും, അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായാണ് ലയിച്ചത്. ഇതിനെ തുടർന്നാണ് ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ‌ബുക്കുകളും അസാധുവാകുന്നത്. എന്നാൽ സിൻഡിക്കേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകൾക്കും പാസ് ‌ബുക്കുകൾക്കും ജൂൺ 30 വരെ കാലാവധിയുണ്ട്.

Read also: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE