രാജ്യത്ത് 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് കൂടി കോവിഡ്; മരണസംഖ്യ 583

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം നാല്‍പത്തി അയ്യായിരത്തിന് മുകളിലെത്തി. 45,576 ആളുകള്‍ക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 89,58,484 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അവയേക്കാള്‍ 18 ശതമാനം കൂടുതലാണ് ഇന്നലെ രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍.

കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്‌തരായ ആളുകളുടെ എണ്ണം 48,493 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗമുക്‌തരുടെ എണ്ണം 83,83,603 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 4,43,303 ആണ്. 583 ആളുകള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് മരണപ്പെട്ടതോടെ ആകെ കോവിഡ് മരണം 1,31,578 ആയി.

കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത് 10,28,203 സാംപിളുകളാണ്. ഇതോടെ രാജ്യത്ത് ഇതുവരെ പരിശോധിച്ച ആകെ സാംപിളുകളുടെ എണ്ണം 12,85,08,389 ആയി. ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നലെ മാത്രം സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം 7,486 ആണ്. ഇതോടെ ഡെല്‍ഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു.

Read also : സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ; വിവരം ലഭിക്കുന്ന സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്യണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE