54 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 761

By Team Member, Malabar News
54 more Omicron Cases Reported in Kerala today
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്‌തമാക്കി. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിൽ 6 വീതം, കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിൽ 1 വീതം ഒമൈക്രോണ്‍ കേസുകളാണ് ഇന്ന് സ്‌ഥിരീകരിച്ചത്.

ഒരാള്‍ യുഎഇയില്‍ നിന്നും വന്ന കര്‍ണാടക സ്വദേശിയാണ്. 35 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. ഒരാള്‍ മറ്റ് സംസ്‌ഥാനത്ത് നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമൈക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരം 5, കൊല്ലം 3, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒന്ന് വീതം സമ്പർക്ക രോഗബാധിതരാണുള്ളത്.

സംസ്‌ഥാനത്ത് ആകെ 761 പേര്‍ക്കാണ് ഇതുവരെ ഒമൈക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 518 പേരും, ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 115 പേരും സംസ്‌ഥാനത്ത് എത്തിയിട്ടുണ്ട്. 99 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 29 പേരാണുള്ളത്.

Read also: വാരാന്ത്യ കർഫ്യൂ പിൻവലിച്ച് കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE