കോവിഡ്; 60 ജില്ലകളില്‍ ആശങ്കാജനകമായ സാഹചര്യം; പ്രധാനമന്ത്രി

By News Desk, Malabar News
PM Modi About Agriculture Bill
Narendra Modi
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് സംസ്ഥാനങ്ങളിലും 60 ജില്ലകളിലും ആശങ്കാജനകമായ സാഹചര്യം നിലനില്‍ക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ബോധവത്ക്കരണം കാര്യക്ഷമം ആക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വൈറസ് ഫലപ്രദമായി തടയുന്നതിനായി രാജ്യത്ത് മൈക്രോ സോണുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ മാസ്‌ക്കുകളുടെ പ്രാധാന്യവും മോദി എടുത്തു പറഞ്ഞു. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നും കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വൈറസ് വ്യാപനം ചിലര്‍ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെ നേരിടാന്‍ ആഴ്‌ചയില്‍ ചില ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ ആലോചിക്കണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. ഓക്‌സിജന്‍ വിതരണം, അണ്‍ലോക്ക് അഞ്ചിലെ ഇളവുകളെന്നിവയും യോഗത്തില്‍ ചര്‍ച്ചയായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കേന്ദ്ര സഹായം മുടക്കമില്ലാതെ ലഭ്യമാക്കണെമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടു.

നിലവില്‍ രോഗലക്ഷണം കാണിക്കാത്ത രോഗികളാണ് കൂടുതല്‍. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നത്. രാജ്യത്ത് സ്ഥിരീകരിച്ച 63 ശതമാനം കോവിഡ് കേസുകളും ഈ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

National News: അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ്സ് കര്‍ഷക വിരുദ്ധ ബില്‍ കത്തിച്ച് പ്രതിഷേധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE