കാക്കനാട് ജയിലിൽ കോവിഡ് വ്യാപനം; 60 തടവുകാർക്കും, 2 ജീവനക്കാർക്കും രോഗം

By Team Member, Malabar News
kakkanad jail
Ajwa Travels

എറണാകുളം : കാക്കനാട് ജില്ലാ ജയിലിൽ തടവുകാർക്കിടയിലും, ജീവനക്കാർക്ക് ഇടയിലും കോവിഡ് രൂക്ഷമാകുന്നു. 60 തടവുകാർക്കും, 2 ജീവനക്കാർക്കുമാണ് ഇവിടെ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ജയിലിനുള്ളിലെ രോഗവ്യാപനത്തിൽ ആശങ്ക വർധിക്കുകയാണ്.

നിലവിൽ രോഗബാധിതരായ ആളുകളെ പ്രത്യേകം സെല്ലുകളിലേക്ക് മാറ്റി ചികിൽസ ആരംഭിച്ചിട്ടുണ്ട്. കൂടാതെ മറ്റ് രോഗങ്ങൾ ഉള്ളതിനാൽ രണ്ട് പേരെ മികച്ച ചികിൽസ ഉറപ്പാക്കുന്നതിനായി ഫസ്‌റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കും മാറ്റി.

അതേസമയം തന്നെ സംസ്‌ഥാനത്തെ എല്ലാ തടവുകാർക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനിച്ചതായി ജയിൽവകുപ്പ് വ്യക്‌തമാക്കി. അടുത്ത മാസം മുതൽ വാക്‌സിനേഷൻ ആരംഭിക്കാനാണ് തീരുമാനം. പ്രായപരിധി ഇല്ലാതെ എല്ലാ തടവുകാർക്കും വാക്‌സിൻ നൽകുമെന്നും ജയിൽവകുപ്പ് അറിയിച്ചു. ആഭ്യന്തര-ആരോഗ്യ സെക്രട്ടറിയുമായി ജയിൽ ഡിജിപി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

Read also : ബ്രിട്ടീഷ് കമ്പനിയായ സ്‌റ്റോക്ക് പാർക്ക് ഏറ്റെടുത്ത് റിലയൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE