ലോകത്ത് 24 മണിക്കൂറിനിടെ 7 ലക്ഷത്തോളം പേർക്ക് കോവിഡ് ബാധ

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഇതുവരെ 43.57 ലക്ഷം പേർ മരിച്ചു. നിലവിൽ ഒരുകോടി അറുപത്തിയൊൻപത് ലക്ഷം പേരാണ് ചികിൽസയിലുള്ളത്.

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ അമേരിക്കയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്‌ഥാനത്ത്. ഒരു ലക്ഷത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോർട് ചെയ്‌തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിമൂന്ന് ലക്ഷമായി ഉയർന്നു. 6.39 ലക്ഷം പേർ മരിച്ചു. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 40,120 പേർക്കായിരുന്നു വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 585 മരണങ്ങളും റിപ്പോർട് ചെയ്‌തു.

Read Also: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE