തൃശൂർ: ജില്ലയിലെ കോലഴി പൂവണിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശൂരിൽ നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് പോകുന്നതിനിടെ പൂവണിയില്‍ വെച്ചാണ് വോക്‌സ് വാഗൺ കാറിന് തീപിടിച്ചത്. കാറിന്റെ മുന്‍ഭാഗം പൂർണമായും കത്തിനശിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഫക്രുദീൻ അൽഭുതകരമായി രക്ഷപ്പെട്ടു.
തൃശൂരില്‍ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തുടക്കത്തിൽ തന്നെ കാറിലെ തീയണക്കാനായി നാട്ടുകാരും വിയ്യൂർ പോലീസും നടത്തിയ രക്ഷാപ്രവര്‍ത്തനം വലിയൊരു അപകടം ഒഴിവാക്കുകയായിരുന്നു. കാറിന്റെ ബോണറ്റില്‍ നിന്നാണ് തീ പടർന്നത്. സംഭവത്തില്‍ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം.
Most Read: കെപിസിസി പുനഃസംഘടന; ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഇന്ന് തയ്യാറായേക്കും