സിസ്‌റ്റർ തെരേസ ഉൾപ്പടെ രാജ്യത്തേക്ക്; 80 പേരെ ഇന്ന് ഇന്ത്യയിൽ എത്തിക്കും

By Team Member, Malabar News
Kabul To India
Ajwa Travels

ന്യൂഡെൽഹി: അഫ്‌ഗാനിൽ കുടുങ്ങിയിരുന്ന 80 ഇന്ത്യക്കാരെ കൂടി കാബൂളിൽ നിന്നും താജികിസ്‌ഥാനിൽ എത്തിച്ചു. ഇവരെ ഇന്ന് വ്യോമസേനയുടെ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് കരുതുന്നത്. മലയാളിയായ സിസ്‌റ്റർ തെരേസ ക്രാസ്‌റ്റ ഉൾപ്പടെയുള്ള 80 പേരാണ് ഇന്ന് രാജ്യത്തെത്തുക. കൂടാതെ ഇവരുടെ സംഘത്തിൽ 46 അഫ്‌ഗാൻ സിഖ്, ഹിന്ദു വിഭാഗക്കാരും ഉണ്ടാകും.

അതേസമയം തന്നെ അഫ്‌ഗാനിൽ കുടുങ്ങിയിട്ടുള്ള ബാക്കി ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ വ്യോമസേനാ വിമാനങ്ങൾ കാബൂളിൽ എത്തിച്ചേരും. ഓഗസ്‌റ്റ് 31 ആകുമ്പോഴേക്കും കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണ ചുമതല യുഎസ് സൈന്യം ഒഴിയുന്നതിന് മുൻപായി ഇന്ത്യക്കാരെ മുഴുവൻ നാട്ടിലെത്തിക്കാനുള്ള നടപടിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസം കാബൂളിൽ നിന്നുള്ള 146 ഇന്ത്യക്കാരെ കൂടി ഡെൽഹിയിൽ എത്തിച്ചു. 4 യാത്രാ വിമാനങ്ങളിലായി ഇന്ത്യയിൽ എത്തിച്ച ഇവരിൽ 2 പേർക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ ഒരാഴ്‌ചക്കിടെ അഫ്‌ഗാനിൽ നിന്നും 728 പേർ ഇന്ത്യയിൽ മടങ്ങി എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Read also: അവലോകന യോഗങ്ങൾ ഇന്ന്, പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കും; നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE