കോവിഡ്; സൗദിയിൽ 97 പുതിയ കേസുകൾ, മരണനിരക്ക് കുറഞ്ഞു

By Trainee Reporter, Malabar News
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മൂലമുള്ള പ്രതിദിന മരണനിരക്ക് വീണ്ടും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്‌ഥിരീകരിച്ചത്‌. 97 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിച്ചു. 171 പേർ രോഗമുക്‌തി നേടി. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 3,63,582 ആയി. 3,55,208 പേരാണ് ആകെ രോഗമുക്‌തി നേടിയത്. മരണസംഖ്യ 6,282 ആയി.

2,092 സജീവ കോവിഡ് കേസുകളാണ് നിലവിൽ സൗദിയിലുള്ളത്. ഇതിൽ 309 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിൽ കഴിയുന്നത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ശേഷിക്കുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 97.7ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്. റിയാദ് (46), മക്ക (20), കിഴക്കൻ പ്രവിശ്യ (15), മദീന (6), വടക്കൻ അതിർത്തി മേഖല (4), നജ്‌റാൻ (2), ജീസാൻ (1), തബൂക്ക് (1), അസീർ (1), ഖസീം (1) എന്നിങ്ങനെയാണ് രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം.

Read also: മൂന്നരവർഷത്തിന് ശേഷം റിയാദിലേക്ക് പറക്കാൻ ഒരുങ്ങി ഖത്തർ എയർവെയ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE