ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഇന്ന് രാത്രി ഉത്തരവ് തയ്യാറാക്കി നാളെ രാവിലെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിൽ ഇന്നും നിശിതമായ ചോദ്യങ്ങൾ സുപ്രീം കോടതിയിൽ നിന്നുണ്ടായി. എല്ലാ പൗരൻമാർക്കും സൗജന്യ വാക്സിൻ നൽകുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തുകൊണ്ട് രണ്ടുതരം വിലയെന്ന് കോടതി ഇന്നും ആവർത്തിച്ചു ചോദിച്ചു.
ഓക്സിജൻ ക്ഷാമം അടക്കം പരാതികൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൂടി ഉന്നയിക്കുന്നവർക്കെതിരെ സർക്കാർ കേസെടുത്താൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ആവശ്യമില്ലാത്ത പരാമർശങ്ങൾ ഹൈക്കോടതിയിൽ നിന്ന് ഉണ്ടാകുന്നത് അഭികാമ്യമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Read Also: ഓക്സിജന് വിതരണം; കൊല്ലം കളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു