കോവിഡ് പ്രതിസന്ധി; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

By News Desk, Malabar News
Malabarnews_supreme court
Representational image
Ajwa Travels

ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഇന്ന് രാത്രി ഉത്തരവ് തയ്യാറാക്കി നാളെ രാവിലെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി.

കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിൽ ഇന്നും നിശിതമായ ചോദ്യങ്ങൾ സുപ്രീം കോടതിയിൽ നിന്നുണ്ടായി. എല്ലാ പൗരൻമാർക്കും സൗജന്യ വാക്‌സിൻ നൽകുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തുകൊണ്ട് രണ്ടുതരം വിലയെന്ന് കോടതി ഇന്നും ആവർത്തിച്ചു ചോദിച്ചു.

ഓക്‌സിജൻ ക്ഷാമം അടക്കം പരാതികൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൂടി ഉന്നയിക്കുന്നവർക്കെതിരെ സർക്കാർ കേസെടുത്താൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ആവശ്യമില്ലാത്ത പരാമർശങ്ങൾ ഹൈക്കോടതിയിൽ നിന്ന് ഉണ്ടാകുന്നത് അഭികാമ്യമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Read Also: ഓക്‌സിജന്‍ വിതരണം; കൊല്ലം കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE