മലപ്പുറം: പോസ്റ്റൽ വോട്ടുകളുടെ എണ്ണൽ മൂന്നാം ഘട്ടം പിന്നിടുമ്പോൾ ലീഡ് നിലനിർത്തി എൽഡിഎഫ്. 91 ഇടങ്ങളിൽ ഇടതു തരംഗം തുടരുകയാണ്. 46 ഇടങ്ങളിലായി യുഡിഎഫ് ചുരുങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
അതേസമയം, കൊണ്ടോട്ടിയിൽ എൽഡിഎഫിന്റെ കെ സുലൈമാൻ ഹാജി മുന്നേറുന്നു. 1900 വോട്ടുകൾക്കാണ് മുന്നേറ്റം. വിവി പ്രകാശിന്റെ ലീഡ് നിലമ്പൂരിനെ കണ്ണീരണിയിക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നു. മലപ്പുറം ഡിസിസി പ്രസിഡണ്ടും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വിവി പ്രകാശ് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പ്രിയ നേതാവിനെ നഷ്ടപ്പെട്ട ദുഖത്തിലാണ് നിലമ്പൂർ നിവാസികൾ.
Also Read: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇടത് മുന്നേറ്റം; രണ്ട് സീറ്റുകളിൽ ബിജെപി