ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മഹാമാരി പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ ഡെൽഹിയിലെ ബിജെപി ആസ്ഥാനം കോവിഡ് ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രമണ്യൻ സ്വാമി. കോവിഡ് രോഗികളാൽ ആശുപത്രികൾ നിറഞ്ഞു കവിയുന്ന സാഹചര്യത്തിലാണ് സുബ്രമണ്യൻ സ്വാമി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.
ഡെൽഹിയിൽ എട്ടുനിലകളിൽ പണിതീർത്ത കെട്ടിടമാണ് ബിജെപി ആസ്ഥാനം. കോവിഡ് സാഹചര്യം അനുകൂലമാകും വരെ ബിജെപിയുടെ പഴയ ഓഫീസ് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സുബ്രമണ്യൻ സ്വാമിയുടെ ആവശ്യത്തോട് മറ്റു ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല എന്നാണ് റിപ്പോർട്.
Read also: കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കും; കമലാ ഹാരിസ്