ഡെൽഹിയിലെ ബിജെപി ആസ്‌ഥാനം കോവിഡ്​ ആശുപത്രിയാക്കണം; സുബ്രമണ്യൻ സ്വാമി

By Syndicated , Malabar News
Subramanian-Swamy
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത്​ കോവിഡ്​ മഹാമാരി പിടിമുറുക്കുന്ന പശ്‌ചാത്തലത്തിൽ ഡെൽഹിയിലെ ബിജെപി ആസ്‌ഥാനം കോവിഡ്​ ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രമണ്യൻ സ്വാമി. കോവിഡ് രോഗികളാൽ ആശുപത്രികൾ നിറഞ്ഞു കവിയുന്ന സാഹചര്യത്തിലാണ് സുബ്രമണ്യൻ സ്വാമി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.

ഡെൽഹിയിൽ എട്ടുനിലകളിൽ പണിതീർത്ത കെട്ടിടമാണ് ബിജെപി ആസ്‌ഥാനം. കോവിഡ്​ സാഹചര്യം അനുകൂലമാകും വരെ ബിജെപിയുടെ പഴയ ഓഫീസ്​ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം, സുബ്രമണ്യൻ സ്വാമിയുടെ ആവശ്യത്തോട്​ മറ്റു ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല എന്നാണ് റിപ്പോർട്.

Read also: കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കും; കമലാ ഹാരിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE