തൃശൂർ: കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി ആണ് മരിച്ചത്. 38 വയസായിരുന്നു.
എട്ടു മാസം ഗര്‍ഭിണി ആയിരുന്ന ജെസ്മി കോവിഡ് ബാധയെ തുടർന്ന് തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.
പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ്. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജാണ് ഭർത്താവ്. ജെസ്മിക്കൊപ്പം ഹോര്മിസിനും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read Also: 240 കസേരകൾ മാത്രം; സത്യപ്രതിജ്ഞാ ചടങ്ങിലെ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു