തൃശൂരില്‍ കോവിഡ് ബാധിച്ച്‌ ഗര്‍ഭിണി മരിച്ചു

By Staff Reporter, Malabar News
covid death
Ajwa Travels

തൃശൂർ: കോവിഡ് ബാധിച്ച്‌ ഗര്‍ഭിണി മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്‌മി ആണ് മരിച്ചത്. 38 വയസായിരുന്നു.

എട്ടു മാസം ഗര്‍ഭിണി ആയിരുന്ന ജെസ്‌മി കോവിഡ് ബാധയെ തുടർന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്‍ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.

പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ്. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്‌റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജാണ് ഭർത്താവ്. ജെസ്‌മിക്കൊപ്പം ഹോര്‍മിസിനും മകനും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

Read Also: 240 കസേരകൾ മാത്രം; സത്യപ്രതിജ്‌ഞാ ചടങ്ങിലെ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE