ന്യൂഡെൽഹി: കോവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞതായി കെസി വേണുഗോപാൽ. പരാജയം മറയ്ക്കാൻ കോൺഗ്രസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷനെതിരെ നൽകിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജനങ്ങളുടെ കോടതി ഉചിതമായ നടപടിയെടുക്കട്ടെയെന്നും കെസി വേണുഗോപാൽ പറഞ്ഞു.
നേരത്തെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസനെതിരായ നീക്കങ്ങൾ സർക്കാർ പരാജയങ്ങൾ മറയ്ക്കാനാണെന്നും, കേന്ദ്രസർക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണെന്നും ആരോപിച്ച് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രവർത്തനങ്ങൾ ആശ്വാസമായെന്നും ചെന്നിത്തല പറഞ്ഞു.
Read Also: ലിവിംഗ് ടുഗെദർ കുറ്റകരമല്ല; പ്രായപൂർത്തി ആയവർക്ക് വിവാഹമില്ലാതെ തന്നെ ഒരുമിച്ച് കഴിയാം; കോടതി