ആലപ്പുഴ : സംസ്ഥാനത്ത് വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോൺഗ്രസും, യുഡിഎഫും കടന്നു പോകുന്നതെന്നും, ഈ സമയത്ത് പാർട്ടിയെ നയിക്കാൻ വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും വ്യക്തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
നിലവിൽ പാർട്ടി ഏറെ വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്. തോൽവികളിൽ നിന്നും കരകയറി തിരിച്ചു വരവിനുള്ള പാതയൊരുക്കേണ്ടത് അനിവാര്യമാണ്. അതിനായി വിഡി സതീശന് പിന്നിൽ എല്ലാവരും ഒരേ മനസോടെ അണിനിരക്കണമെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോൾ ആവശ്യപ്പെട്ടു.
Read also : മണിപ്പൂരിലും മഹാരാഷ്ട്രയിലും ഭൂചലനം