നാദാപുരം: കോഴിക്കോട് നാദാപുരം എളയടത്ത് തെരുവുനായയുടെ ആക്രമണത്തിൽ 2 കുട്ടികൾക്ക് പരിക്ക്. മരുന്നൂർ റഷീദിന്റെ മകൻ മുഹമ്മദ് സയാൻ (7), രയരോത്ത് മുഹമ്മദിന്റെ മകൻ ഇയാസ് അബ്ദുള്ള (15) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. മുഹമ്മദ് സയാൻ കോഴിക്കോട് മെഡിക്കൽ കോളേജിലും, ഇയാസ് അബ്ദുള്ള വടകര താലൂക്ക് ആശുപത്രിയിലും ചികിൽസ തേടി. രണ്ടാഴ്ച മുൻപ് നിരവധിപേരെ തെരുവുനായ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികൾക്ക് നേരെയും നായയുടെ ആക്രമണം ഉണ്ടായത്.
Read also: ഫഹദ് ചിത്രം ‘മാലിക്’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തേക്കും