ഫഹദ് ചിത്രം ‘മാലിക്’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌തേക്കും

By Staff Reporter, Malabar News
malik movie_malabar news

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രം മാലിക് ആമസോണില്‍ പ്രൈമിലൂടെ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. 22 കോടി രൂപയ്‌ക്കാണ്‌ ചിത്രം ആമസോണ്‍ പ്രൈം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ റിലീസ് അടുത്ത മാസം ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ടേക് ഓഫ്, സീയൂ സൂണ്‍ എന്നീ സിനിമകളുടെ സംവിധായകന്‍ മഹേഷ് നാരായണന്റെ മൂന്നാം സംവിധാന സംരംഭമാണ് മാലിക്. സംവിധാനത്തിന് പുറമെ സിനിമയുടെ രചനയും എഡിറ്റിംഗും മഹേഷ് നാരായണൻ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

നിമിഷ സജയന്‍, ജോജു ജോര്‍ജ്, മാല പാര്‍വതി, ദിലീഷ് പോത്തന്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ബാഹുബലി സ്‌റ്റണ്ട് ഡയറക്‌ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് മാലികിന്റെ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്‌തത്‌. സുഷിന്‍ ശ്യാമാണ് സംഗീതം, ഛായാഗ്രഹണം സാനു വര്‍ഗീസ്.

ഒടിടി പ്ളാറ്റ്‌ഫോമുകളിലൂടെ ഫഹദ് ചിത്രങ്ങള്‍ തുടര്‍ച്ചയായി പ്രദർശനത്തിന് എത്തുന്ന സാഹചര്യങ്ങളില്‍ ഫഹദിന് എതിരെ നടപടി ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു ഫഹദ് ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായേക്കും.

Read Also: ഗോളടിയില്‍ മെസിയെ കടത്തിവെട്ടി; ഇനി മുന്നിൽ റൊണാൾഡോ മാത്രം; നേട്ടംകൊയ്‌ത് ഛേത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE