കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 14 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 96 രൂപ 76 പൈസയും ഡീസൽ വില 93 രൂപ 11 പൈസയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 98 രൂപ 70 പൈസയും ഡീസലിന് 93 രൂപ 93 പൈസയുമായി. 16 ദിവസത്തിനിടെ ഇത് 9ആം തവണയാണ് രാജ്യത്ത് പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത്.
Read also: പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗം; ചികിൽസ ഉറപ്പാക്കാൻ മാർഗനിർദ്ദേശം പുറത്തിറക്കി