തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. ഞായറാഴ്ച പ്രാർഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യവും അംഗീകരിച്ചില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അനുമതി നൽകാൻ സാധിക്കില്ലെന്നാണ് മറുപടി.
ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങൾ സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. ഈ ആഴ്ചയില്‍ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആര്‍ പത്തിന് മുകളില്‍ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ചികിൽസയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും ആശങ്കയുണർത്തുന്നു.
Read also: വിസ്മയ കേസ്; രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം