ടിപിആര്‍ നിരക്കിൽ കുറവില്ല; സംസ്‌ഥാനത്ത്‌ കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകളില്ല

By Syndicated , Malabar News
Kerala_lockdown restrictions
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. ഞായറാഴ്‌ച പ്രാർഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ക്രൈസ്‌തവ സഭകളുടെ ആവശ്യവും അംഗീകരിച്ചില്ല. വാരാന്ത്യ ലോക്ക്‌ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അനുമതി നൽകാൻ സാധിക്കില്ലെന്നാണ് മറുപടി.

ചൊവ്വാഴ്‌ച വീണ്ടും ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങൾ സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. ഈ ആഴ്‌ചയില്‍ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആര്‍ പത്തിന് മുകളില്‍ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ചികിൽസയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും ആശങ്കയുണർത്തുന്നു.

Read also: വിസ്‌മയ കേസ്; രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE