വധഭീഷണി; തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മൊഴി രേഖപ്പെടുത്തി

By News Desk, Malabar News
thiruvanchoor radhakrishnan
Thiruvanchoor Radhakrishnan

കോട്ടയം: ഊമക്കത്ത് വധഭീഷണി പരാതിയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. കോട്ടയം വെസ്‌റ്റ് പോലീസാണ് എഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് മൊഴിയെടുത്തത്.

ഭീഷണിയെ ഗൗരവപരമായാണ് കാണുന്നതെന്നും നിർഭയമായ പൊതുപ്രവർത്തനം തുടരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്‌ണന് കത്തിന്റെ രൂപത്തിലാണ് ഭീഷണിയെത്തിയത്.

പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയേയും മക്കളേയും ഉൾപ്പടെ വകവരുത്തും എന്നായിരുന്നു ഭീഷണി. കോഴിക്കോട് നിന്നാണ് കത്ത് പോസ്‌റ്റു ചെയ്‌തത്‌. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

Must Read: കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജേന കുട്ടികളെ വിറ്റു; പിന്നിൽ വൻ റാക്കറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE