കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജേന കുട്ടികളെ വിറ്റു; പിന്നിൽ വൻ റാക്കറ്റ്

By Staff Reporter, Malabar News
children were sold by NGO
Representational Image
Ajwa Travels

മധുര: കോവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളെ വില്‍പന നടത്തിയതായി കണ്ടെത്തല്‍. തമിഴ്നാട്ടിലാണ് സംഭവം. ശ്‌മശാന രേഖയില്‍ തട്ടിപ്പ് നടത്തിയായിരുന്നു വില്‍പന. സംഭവത്തിൽ മധുര ആസ്‌ഥാനമായുള്ള ‘ഇദയം ട്രസ്‌റ്റി’ന്റെ എൻജിഒ ഓഫിസിൽ പോലീസ് പരിശോധന നടത്തി.

ഒന്നും രണ്ടും വയസുള്ള കുട്ടികളെയാണ് വിൽപന നടത്തിയത്. കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

അതേസമയം ഇദയം ട്രസ്‌റ്റിന്റെ പ്രധാന ഭാരവാഹി ശിവകുമാർ ഒളിവിലാണെന്നും പിന്നിൽ വൻ റാക്കറ്റാണെന്നും മധുര എസ്‌പി പറഞ്ഞു.

അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന ട്രസ്‌റ്റാണ് ‘ഇദയം’. ഇത്തരത്തിൽ വന്‍ തട്ടിപ്പ് നടന്ന ട്രസ്‌റ്റിന്റെ സംരക്ഷണയില്‍ നിരവധി കുട്ടികളാണ് കഴിയുന്നത്.

Most Read: ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE