തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പേരിൽ കടകൾ അടച്ചിടുന്നതിന് എതിരെ പ്രതിഷേധവുമായി വ്യാപാരികൾ. കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ സമരം ആരംഭിക്കാനാണ് വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരുന്ന ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ചിട്ട് സംഘടന പ്രതിഷേധിക്കും.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം എന്നാണ് സമിതിയുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ അടുത്ത വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കുന്നതിന് പുറമെ സെക്രട്ടേറിയേറ്റിന് മുൻപിൽ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു.
Read Also: തിരുവഞ്ചൂരിന് വധഭീഷണി: ടിപി കേസ് പ്രതികളെ അന്വേഷണ പരിധിയിൽ കൊണ്ടുവരണം; കെകെ രമ