ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഒറ്റക്ക് മൽസരിക്കും

By Desk Reporter, Malabar News
Congress DCC Presidants

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മൽസരിക്കുമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഒറ്റക്ക് തന്നെ ഭരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രിയങ്ക ഗാന്ധിയാണ് സംസ്‌ഥാനത്ത്‌ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുക. പ്രിയങ്കയുടെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത് പാര്‍ട്ടി അടിത്തറ ഭദ്രമാണെന്നും സംസ്‌ഥാന അധ്യക്ഷന്‍ പറഞ്ഞു.

പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് എസ്‌പിയും ബിസ്‌പിയും കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും നിലപാട് അറിയിച്ചത്.

അതേസമയം, പ്രിയങ്ക ഗാന്ധിയായിരിക്കുമോ യുപിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന ചോദ്യത്തിന് അതെല്ലാം ഹൈക്കമാന്റ് തീരുമാനിക്കും എന്നായിരുന്നു ലല്ലുവിന്റെ മറുപടി. നിലവിൽ അഞ്ച് എംഎല്‍എമാർ മാത്രമാണ് നിയമസഭയിൽ ഉള്ളത് എങ്കിലും 49 എംഎല്‍എമാരുള്ള എസ്‌പിയേക്കാള്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിനായെന്ന് ലല്ലു പറഞ്ഞു.

Read also: “വോട്ട് വില്‍ക്കുന്ന ജോലി അല്ലേ”; സുരേന്ദ്രനെ പരിഹസിച്ച് കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE