തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 51 ആയി.
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കല്‍ കോളേജ് സ്വദേശിനി (30) എന്നിവര്‍ക്കാണ് പുതുതായി രോഗബാധ റിപ്പോർട് ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവർക്ക് സിക സ്ഥിരീകരിച്ചത്.
നിലവിൽ 5 പേരാണ് സംസ്ഥാനത്ത് രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. കൂടാതെ ഇവർ ആശുപത്രിയില്‍ അഡ്മിറ്റല്ലെന്നും എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read Also: അന്വേഷണവുമായി മുന്നോട്ട് പോകാം; സിബിഐക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി