തിരുവനന്തപുരം: ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വ്യാപാരികൾ. സർക്കാരിന് ഇഷ്ടം പോലെ സമയം കൊടുത്തതിന് ശേഷമാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീൻ പറഞ്ഞു. വ്യാപാരികൾക്ക് പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, അശാസ്ത്രീയ ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ തീരുമാനം അറിഞ്ഞ ശേഷം ഹരജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. സർക്കാർ തീരുമാനത്തിൽ അപ്രായോഗികമായ നിർദ്ദേശം ഉണ്ടെങ്കിൽ അറിയിക്കാൻ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുള്ളവരാണ് ഹരജി നൽകിയത്.
Also Read: കോവിഡ് പ്രതിസന്ധി: ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി; മന്ത്രി മുഹമ്മദ് റിയാസ്