കൊച്ചി: കെടിയു എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്ലൈനായി നടത്താൻ അനുമതി നൽകി ഹൈക്കോടതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്തമാക്കി.
കെടിയു എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്ലൈനായി നടത്തുന്നതിനെതിരായ വിദ്യാർഥികളുടെ ഹരജി തടഞ്ഞ ഹൈക്കോടതി പരീക്ഷ എങ്ങനെ നടത്തണമെന്ന് നിശ്ചയിക്കേണ്ടത് സർവകലാശാലയുടെ വിവേചനാധികാരമാണെന്നും ചൂണ്ടിക്കാട്ടി.
അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശം നൽകി. കൂടാതെ കോവിഡ് മൂലം പരീക്ഷ എഴുതാൻ കഴിയാത്തവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
Most Read: ഇ ബുൾജെറ്റ് വിവാദം; അന്വേഷിക്കുമെന്ന് മന്ത്രി ആന്റണി രാജു