കെടിയു ഓഫ്‌ലൈൻ പരീക്ഷയ്‌ക്ക് ഹൈക്കോടതിയുടെ അനുമതി

By Staff Reporter, Malabar News
Attappadi govt. college
Representational Image
Ajwa Travels

കൊച്ചി: കെടിയു എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്‌ലൈനായി നടത്താൻ അനുമതി നൽകി ഹൈക്കോടതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്‌തമാക്കി.

കെടിയു എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നതിനെതിരായ വിദ്യാർഥികളുടെ ഹരജി തടഞ്ഞ ഹൈക്കോടതി പരീക്ഷ എങ്ങനെ നടത്തണമെന്ന് നിശ്‌ചയിക്കേണ്ടത് സർവകലാശാലയുടെ വിവേചനാധികാരമാണെന്നും ചൂണ്ടിക്കാട്ടി.

അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശം നൽകി. കൂടാതെ കോവിഡ് മൂലം പരീക്ഷ എഴുതാൻ കഴിയാത്തവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകണമെന്നും കോടതി വ്യക്‌തമാക്കി.

Most Read: ഇ ബുൾജെറ്റ് വിവാദം; അന്വേഷിക്കുമെന്ന് മന്ത്രി ആന്റണി രാജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE