കോൺഗ്രസിൽ സംഘ്പരിവാറുകാർ ഇല്ല; അനിൽ കുമാറിനെ തള്ളി വിഡി സതീശൻ

By Staff Reporter, Malabar News
VD Satheesan

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ സംഘ്പരിവാർ മനസുള്ളവരില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപി അനിൽകുമാർ പാർട്ടി വിട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം. വിഷയത്തിൽ കെപിസിസി പ്രസിഡണ്ട് അഭിപ്രായം അറിയിച്ചതാണെന്നും, അച്ചടക്ക നടപടിയിൽ കെപി അനിൽകുമാറിന്റെ വിശദീകരണം തൃപ്‌തികരമല്ലായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനിൽകുമാർ നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. അദ്ദേഹം നൽകിയ വിശദീകരണം തികച്ചും നിരുത്തരവാദപരം ആയിരുന്നുവെന്നും സുധാകരൻ ചൂണ്ടിക്കാണിച്ചു. കെപി അനിൽ കുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. അതിൽ പുനരാലോചന ഇല്ലെന്നും സുധാകരൻ വ്യക്‌തമാക്കി.

Read Also: കോവിഡ് മാനദണ്ഡം ലംഘിച്ചു; രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE