കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി. എരുവശേരി മുയിപ്രയിലെ സതീശൻ (31) ആണ് ഭാര്യയെയും കുഞ്ഞിനേയും വെട്ടിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഒമ്പത് മാസം പ്രായമുള്ള ധ്യാൻ ദേവ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സതീശന്റെ ഭാര്യ അഞ്ജു ആശുപത്രിയിൽ ചികിൽസയിലാണ്.
കുടിയൻമല ചുണ്ടക്കുന്നിൽ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഏഴ് വർഷം മുമ്പാണ് സതീശനും അഞ്ജുവും വിവാഹിതരായത്. ഇവർ തമ്മിൽ ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു.
കൂടാതെ, സതീശന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും മരുന്ന് കഴിക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു.
Read Also: റോഡിന് നടുവിൽ ഒറ്റയാന്റെ ആക്രമണം; വീട്ടമ്മയെ ചവിട്ടിക്കൊന്നു