കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി; കുത്തേറ്റ ഭാര്യ ഗുരുതരാവസ്‌ഥയിൽ

By Trainee Reporter, Malabar News
kasargod murder case
Ajwa Travels

കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി. എരുവശേരി മുയിപ്രയിലെ സതീശൻ (31) ആണ് ഭാര്യയെയും കുഞ്ഞിനേയും വെട്ടിയതിന് ശേഷം ആത്‍മഹത്യ ചെയ്‌തത്‌. ഒമ്പത് മാസം പ്രായമുള്ള ധ്യാൻ ദേവ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സതീശന്റെ ഭാര്യ അഞ്‌ജു ആശുപത്രിയിൽ ചികിൽസയിലാണ്.

കുടിയൻമല ചുണ്ടക്കുന്നിൽ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഏഴ് വർഷം മുമ്പാണ് സതീശനും അഞ്‌ജുവും വിവാഹിതരായത്. ഇവർ തമ്മിൽ ചില കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു.

കൂടാതെ, സതീശന് ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും മരുന്ന് കഴിക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് സ്‌ഥലത്തെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു.

Read Also: റോഡിന് നടുവിൽ ഒറ്റയാന്റെ ആക്രമണം; വീട്ടമ്മയെ ചവിട്ടിക്കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE