അബുദാബി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മൽസരത്തിലും രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് വില്ലനായി കുറഞ്ഞ ഓവര്‍നിരക്ക്. 24 ലക്ഷം രൂപയാണ് ഇത്തവണ സഞ്ജുവിന് പിഴയായി വിധിച്ചത്.
രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന് റോയല്‍സ് നായകന് കനത്ത പിഴ ഒടുക്കേണ്ടി വരുന്നത്. പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മൽസരത്തില്‍ 12 ലക്ഷം രൂപയായിരുന്നു സഞ്ജുവിന് പിഴയിട്ടിരുന്നത്.
അതേസമയം ഈ സീസണില്‍ ഒരിക്കല്‍ക്കൂടി സമാനമായ ശിക്ഷ ലഭിച്ചാൽ ഐപിഎല്‍ നിയമപ്രകാരം 30 ലക്ഷം രൂപ പിഴയും അതിനടുത്ത ലീഗ് മൽസരത്തില്‍നിന്ന് വിലക്കുമാണ് ഈ മലയാളി താരം നേരിടേണ്ടി വരിക.
Most Read: കാത്തലിക് സിറിയൻ ബാങ്ക് പ്രതിസന്ധി; സെപ്റ്റംബർ 29 മുതൽ ത്രിദിന അഖിലേന്ത്യാ പണിമുടക്ക്