കോഴിക്കോട്: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മണിപ്പൂരില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷെരീഫ് ആണ് പിടിയിലായത്. ഏതാണ്ട് 42 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്.
സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ഇംഫാലില്‍ നിന്നും ഡെല്‍ഹിയിലേക്ക് പോകാനായിരുന്നു മൊഹമ്മദ് എത്തിയത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
Malabar News: തൃത്താലയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി