പാറ്റ്ന: ബിഹാറിൽ മഹാസഖ്യത്തിലെ ആർജെഡിയും കോൺഗ്രസും മൽസരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണം ലാലു പ്രസാദ് യാദവ്-കനയ്യകുമാർ പോരാട്ടത്തിന്റെ വേദിയാകും. ആർജെഡിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ലാലു യാദവ് ബിഹാറിലേക്കു മടങ്ങിയെത്തുമ്പോൾ കനയ്യ കുമാറാകും തങ്ങളുടെ പ്രചാരണം നയിക്കുകയെന്ന് കോൺഗ്രസും പ്രഖ്യാപിച്ചു കഴിഞ്ഞു.
താരാപൂർ, കുശേശ്വർ അസ്താൻ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് മഹാസഖ്യത്തിൽ വിള്ളൽ സൃഷ്ടിച്ചിരിക്കുന്നത്. മഹാസഖ്യ വോട്ടുകൾ ഭിന്നിക്കുമ്പോൾ രണ്ടു സിറ്റിങ് സീറ്റുകളും നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ജെഡിയു. ഉപതിരഞ്ഞെടുപ്പിൽ ആർജെഡിയുടെ പരാജയം ഉറപ്പാക്കുമെന്ന് കോൺഗ്രസ് നേതൃത്വം പരസ്യമായി വെല്ലുവിളി ഉയർത്തിയിട്ടുമുണ്ട്.
Read Also: ബഹിരാകാശ രംഗത്തെ മുന്നേറ്റം ലക്ഷ്യം; ഇന്ത്യൻ സ്പേസ് അസോസിയേഷന് തുടക്കമായി