തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യകളുടെ എണ്ണം വർധിക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ ആത്മഹത്യ കണക്കുകൾ സർക്കാർ പുറത്തുവിട്ടു. 34 പേരാണ് കോവിഡ് പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തത്. ഇതിന് പുറമെ 2020 ഏപ്രിൽ ഒന്നു മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കാലഘട്ടത്തിൽ 11,142 പേർ ആത്മഹത്യ ചെയ്തെന്നും കണക്കുകളിൽ പറയുന്നു.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഭൂരിഭാഗം ആത്മഹത്യകളുടെയും കാരണം. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2018ൽ 8320, 2019ൽ 8585, 2020ൽ 8480 എന്നിങ്ങനെയാണ് ഓരോ വർഷത്തെയും കണക്കുകൾ.
Read Also: കോവിഡിന്റെ ഉറവിടം; അന്വേഷണം നടത്താൻ വിദഗ്ധ സംഘത്തിന് രൂപം നൽകി ഡബ്ള്യുഎച്ച്ഒ