മുംബൈ: ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാന് ലഹരിപദാർഥങ്ങൾ എത്തിച്ചു നൽകിയെന്ന ആരോപണം നിഷേധിച്ച് നടി അനന്യ പാണ്ഡെ. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ ചോദ്യം ചെയ്യലിൽ അനന്യ ഇക്കാര്യങ്ങൾ നിഷേധിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്തു. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്നാണ് അനന്യ പറയുന്നതെന്ന് ആര്യന്റെ മൊബൈലിൽ നിന്ന് വീണ്ടെടുത്ത ചാറ്റുകളിൽ നിന്ന് വെളിപ്പെട്ടതായി എൻസിബി വ്യക്തമാക്കിയിരുന്നു.
എന്നാൽ എന്നാൽ ഇക്കാര്യം അനന്യ നിഷേധിച്ചതായി എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അനന്യ പറഞ്ഞതായും എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ നടി നിരോധിത ലഹരി പദാർഥങ്ങൾ ആര്യന് എത്തിച്ചു നൽകിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ അനന്യ പാണ്ഡെ കേസിലെ നിർണായക കണ്ണിയാണെന്നാണ് എൻസിബി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
Read also: സസ്പെൻഷൻ സ്വീകരിക്കുന്നു; സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്