ഇടതുകര കനാലില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ടുപേര്‍ അറസ്‌റ്റിൽ

By Desk Reporter, Malabar News
goonda attack in kozhikkode-one in custody
Representational Image
Ajwa Travels

കൊച്ചി: മൂക്കന്നൂര്‍ കാരമറ്റം ഇടതുകര കനാലില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്‌റ്റിൽ. കറുകുറ്റി കാരമറ്റം മൂത്തേടന്‍ വീട്ടില്‍ ബേബി (41), പാലിശേരി ചിറ്റിനപ്പിള്ളി ജിജോ (43) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്‌.

ഒക്‌ടോബർ 24ന് രാത്രിയാണ് പാലിശേരി സദേശികളായ സനല്‍ (32), തോമസ് (50) എന്നിവരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കനാലില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് ഇവര്‍. എസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ, പന്നിയെ പിടിക്കാന്‍ ബേബിയും ജിജോയും കൂടി അനധികൃതമായി നിർമിച്ച ഇലക്‌ട്രിക്‌ സംവിധാനത്തില്‍ നിന്ന് ഷോക്കേറ്റ് മരിച്ചതാണെന്ന് കണ്ടെത്തി.

കനാലില്‍ മരക്കുറ്റി അടിച്ച് കമ്പി വലിച്ചു കെട്ടി അതിലേക്ക് ഇലക്‌ട്രിക്‌ ലൈനില്‍ നിന്ന് കണക്ഷന്‍ കൊടുത്താണ് കെണി ഒരുക്കിയിരുന്നത്. വൈകിട്ട് കണക്ഷന്‍ നല്‍കുകയും പുലര്‍ച്ചെ വിച്ഛേദിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇതിൽ നിന്നാണ് സനലിനും തോമസിനും ഷോക്കേറ്റത്.

കണക്ഷന്‍ കൊടുത്ത വയറും കമ്പിയും മറ്റും പോലീസ് കണ്ടെടുത്തിരുന്നു. അങ്കമാലി ഇൻസ്‌പെക്‌ടർ സോണി മത്തായി, സബ് ഇൻസ്‌പെക്‌ടർ മാര്‍ട്ടിന്‍ ജോണ്‍, എഎസ്ഐമാരായ റജിമോന്‍, പിവി ജോര്‍ജ്, എസ്‌സിപിഒ സലിന്‍ കുമാര്‍, സിപിഒമാരായ ബെന്നി ഐസക്ക്, വിജീഷ്, മഹേഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Most Read:  തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്‌ച; ജി സുധാകരനെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE