കാഞ്ഞങ്ങാട്: ഐഎസ്എൽ ഫൈനൽ മൽസരം കാണാൻ ഗോവയിൽ പോയ രണ്ട് യുവാക്കൾ വാഹനമിടിച്ച് മരിച്ചു. കാസർഗോഡ് പള്ളത്ത് വച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മിനി ലോറിയിടിച്ചായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. ഹൈദരാബാദ് ടീമംഗം റബീഹിന്റെ ബന്ധുവാണ് അപകടത്തിൽ മരിച്ച ജംഷീർ. കാസർഗോഡ് ഒതുക്കുങ്ങലിൽ നിന്ന് കാറിൽ യാത്ര തിരിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ അവസാന നിമിഷം ബൈക്കിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Read Also: ബംഗാൾ ഉൾക്കടലിൽ ‘അസാനി’ ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത





































