ബംഗാൾ ഉൾക്കടലിൽ ‘അസാനി’ ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

By Desk Reporter, Malabar News
Cyclone 'Asani'
Photo Courtesy: PTI
Ajwa Travels

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യൂന മർദ്ദമായി ശക്‌തിപ്രാപിച്ചു. കാർ നിക്കോബാർ ദ്വീപിൽ നിന്നു 80 കിമീ വടക്ക് – വടക്ക് പടിഞ്ഞാറയും പോർട്ട്‌ബ്ളയറിൽ നിന്ന് 210 കിമീ തെക്ക്- തെക്ക് പടിഞ്ഞാറയും സ്‌ഥിതി ചെയ്യുന്ന തീവ്രന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യൂന മർദ്ദമായി മാറും.

തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്‌തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നു

ചുഴലിക്കാറ്റ് ആയി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച ‘അസാനി’ എന്ന പേരിലാകും ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത ഉണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

Most Read:  കലാശപ്പോരിന് കൊമ്പൻമാർ ഇന്നിറങ്ങും; എതിരിടുന്നത് നൈസാമുകളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE