മസ്ക്കറ്റ്: ഒമാനിൽ പാറ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരണം 13 ആയി. അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം നടന്നത്.
ഒമാനിലെ അൽ-ദാഹിറ ഗവർണറേറ്റിൽ ഉൾപ്പെടുന്ന അൽ ആരിദ് പ്രദേശത്താണ് അപകടം ഉണ്ടായത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് 11 പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. നിലവിൽ ഒരാളുടെ മൃതദേഹത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.
യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെയാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അപകടത്തിന് പിന്നാലെ 5 പേരെ പരിക്കുകളോടെ രക്ഷപെടുത്തിയിരുന്നു. 14 പേരാണ് തുടർന്നും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്നിരുന്നത്.
Read also: സിൽവർ ലൈൻ പ്രതിഷേധം; നിയമത്തോടുള്ള വെല്ലുവിളിയെന്ന് വിഎൻ വാസവൻ