പാറ ഇടിഞ്ഞു വീണുണ്ടായ അപകടം; ഒമാനിൽ മരണസംഖ്യ 13 ആയി

By Team Member, Malabar News
Rock Collapse In Oman And Died Persons Increased To 13
Ajwa Travels

മസ്‌ക്കറ്റ്: ഒമാനിൽ പാറ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരണം 13 ആയി. അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ അപകടം നടന്നത്.

ഒമാനിലെ അൽ-ദാഹിറ ഗവർണറേറ്റിൽ ഉൾപ്പെടുന്ന അൽ ആരിദ് പ്രദേശത്താണ് അപകടം ഉണ്ടായത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് 11 പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. നിലവിൽ ഒരാളുടെ മൃതദേഹത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.

യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെയാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അപകടത്തിന് പിന്നാലെ 5 പേരെ പരിക്കുകളോടെ രക്ഷപെടുത്തിയിരുന്നു. 14 പേരാണ് തുടർന്നും അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്നിരുന്നത്.

Read also: സിൽവർ ലൈൻ പ്രതിഷേധം; നിയമത്തോടുള്ള വെല്ലുവിളിയെന്ന് വിഎൻ വാസവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE