‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ട്’ സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്തു. ചിത്രം ജൂണ്‍ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
പ്രേക്ഷകരിൽ ആകാംക്ഷയും കൗതുകവും നിറച്ചാണ് ട്രെയ്ലർ അവസാനിക്കുന്നത്. ദർശന രാജേന്ദ്രന്, ടൊവിനോ, അര്ജുൻ ലാല്‍ എന്നിവരെ ട്രെയ്ലറിൽ കാണാം.
ഹാപ്പി അവേഴ്സ് എന്റര്‍ടെയിൻമെൻസിന്റെയും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണവും ദീപു ജോസഫ് ചിത്രസംയോജനവും നിർവഹിക്കുന്നു. ഷറഫു, സുഹാസ്, അര്‍ജുൻലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ജസ്റ്റിൻ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Most Read: മുഖ്യമന്ത്രിയുടെ വാക്കുകൾ പൂർണമായും വിശ്വസിക്കുന്നു; അതിജീവിത