സിൽവർ ലൈൻ; സമരം ശക്‌തമാക്കും, ഡിപിആർ കത്തിച്ച് പ്രതിഷേധം

By News Desk, Malabar News
Silver Line Alternative
Representational Image
Ajwa Travels

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സിൽവർ ലൈൻ വിരുദ്ധ സമിതി. സർക്കാർ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നുമാണ് സമരസമിതിയുടെ നിലപാട്. ഡിപിആർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച രണ്ടാം വാർഷിക ദിനത്തിൽ ഡിപിആർ കത്തിച്ചാണ് പുതിയ സമരപരിപാടികൾക്ക് തുടക്കമിട്ടത്.

പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവുകയാണെന്ന് പറയുന്ന സർക്കാർ മറുഭാഗത്ത് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന് സമിതി പറയുന്നു. ഈ സാഹചര്യത്തിലാണ് വേറിട്ടൊരു പ്രതിഷേധത്തിന് സിൽവർ ലൈൻ വിരുദ്ധ സമിതി തയ്യാറായത്. പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. കൂടുതൽ ജനങ്ങളെ സമരത്തിൽ വരും ദിവസങ്ങളിൽ അണിനിരത്തും. നിലവിൽ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തുന്നുണ്ട്. കോടതി ഉത്തരവിന് അനുസരിച്ച് കാര്യങ്ങളിൽ തീരുമാനം എടുക്കുമെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.

Most Read: മധു കേസ്; വിചാരണ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE