ലഖ്നൗ: യുപിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലടക്കം പത്ത് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. യുപിയിലെ അസംഗഡ്, രാംപൂർ ലോക്സഭ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ സിംഗ്രൂർ ലോക്സഭ മണ്ഡലത്തിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിയോടെ വോട്ടിംഗ് ആരംഭിച്ചു.
അതേസമയം ത്രിപുര, ഡെൽഹി, ആന്ധ്രാ പ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൃപുരയിലെ ടൗൺ ബർഡോ വാലിയിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി മാണിക് സാഹയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.
അഖിലേഷ് യാദവും അസംഖാനും രാജിവെച്ച ഒഴിവിലേക്കാണ് യുപിയിൽ തിരഞ്ഞെടുപ്പ്. അഖിലേഷ് സ്ഥാനമൊഴിഞ്ഞ അസംഖഡിൽ അദ്ദേഹത്തിന്റെ ബന്ധുവും നേരത്തെ മൂന്നുവട്ടം എംപിയുമായിരുന്ന ധർമേന്ദ്ര യാദവാണ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി. ഭോജ്പുരിയിലെ ജനപ്രിയ നടനും ഗായകനുമായ ദിനേശ് ലാൽ യാദവാണ് ബിജെപിക്ക് വേണ്ടി മൽസര രംഗത്തുള്ളത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സിംഗ്രൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Most Read: നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ഇന്നും ഹാജരാകില്ല